ഉരുള്‍പ്പൊട്ടലില്‍ മരണം എട്ടായി

കോഴിക്കോട്: കട്ടിപ്പാറയില്‍ ഉണ്ടായ ഉരുള്‍പ്പൊട്ടലില്‍ മരിച്ചവരുടെ എണ്ണം എട്ടായി. മോശം കാലാവസ്ഥയെ തുടര്‍ന്ന് ഇന്നലെ അവസാനിപ്പിച്ച തെരച്ചില്‍ ഇന്ന് പുനരാരംഭിച്ചു.  കരിഞ്ചോല അബ്ദുള്‍ സലീമിന്‍റെ മക്കളായ ദില്‍ന ഷെറിന്‍(9), മുഹമ്മദ് ഷഹബാസ്(3), ജാഫറിന്‍റെ മകന്‍ മുഹമ്മദ് ജാസിം(5), അബ്ദുറഹമാന്‍(60), ഹസന്‍, ഹസന്‍റെ മകള്‍ ജന്നത്ത് എന്നിവരാണ് ഇന്നലെ മരിച്ചത്.

പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് ഉരുള്‍പൊട്ടലുണ്ടായത്. നാല് വീടുകളിലെ 12 പേരാണ് അപകടത്തില്‍ പെട്ടത്. നോമ്പുതുറയ്ക്കായി വീടുകളില്‍ പുറത്തുനിന്നും ആളുകളെത്തിയിരുന്നു. കൂടുതല്‍ പേര്‍ ഈ വീടുകളില്‍ എത്തിയിരുന്നോ എന്നും അന്വേഷിക്കുന്നു. കരിഞ്ചോലയില്‍ അഞ്ച് വീടുകള്‍ പൂര്‍ണ്ണമായും ഒലിച്ചുപോയി.
കനത്ത മഴ തുടരുന്നത് രക്ഷാപ്രവര്‍ത്തനത്തിന് തടസം സൃഷ്ടിക്കുന്നുണ്ട്‌