സ്റ്റേഷന്മാസ്റ്റര് കുപ്പായത്തില്‍ തച്ചങ്കരി

തിരുവനന്തപുരം: കെഎസ്ആർടിസി എംഡിയുടെ കുപ്പായം മാറ്റി സ്റ്റേഷൻ മാസ്റ്ററുടെ റോളിൽ ഡിജിപി ടോമിൻ ജെ. തച്ചങ്കരി. കെഎസ്ആർടിസി തന്പാനൂർ ഡിപ്പോയിലാണ് ഇന്ന് തച്ചങ്കരി സ്റ്റേഷൻ മാസ്റ്ററുടെ യൂണിഫോം ധരിച്ച് ഡ്യൂട്ടിക്ക് എത്തിയത്.ഡിപ്പോയിലെ ജീവനക്കാർ അദ്ദേഹത്തെ സ്വീകരിച്ച് കെഎസ്ആർടിസി സ്റ്റേഷൻ മാസ്റ്ററുടെ മുറിയിലേക്ക് കൊണ്ടുപോയി. മുതിർന്ന ജീവനക്കാരിൽ നിന്നും ഡ്യൂട്ടിയുടെ കാര്യങ്ങൾ മനസിലാക്കിയ ശേഷം രാവിലെ മുതൽ അദ്ദേഹം സ്വന്തമായി ഡ്യൂട്ടി ഷെഡ്യൂൾ ചെയ്തു. ഡ്രൈവർമാരിൽ നിന്നും കണ്ടക്ടർമാരിൽ നിന്നും വിവരങ്ങൾ ആരാഞ്ഞ തച്ചങ്കരി കെഎസ്ആർടിസിയുടെ ഉന്നമനത്തിന് വേണ്ടി പ്രവർത്തിക്കണമെന്ന ഉപദേശവും നൽകി.
ഇക്കഴിഞ്ഞ മേയ് ഒന്നിന് അദ്ദേഹം കെഎസ്ആർടിസി കണ്ടക്ടറുടെ വേഷത്തിൽ സേവനമനുഷ്ഠിച്ചിരുന്നു. കെഎസ്ആർടിസി എന്താണെന്നും അതിന്റെ പ്രവർത്തനങ്ങൾ എങ്ങനെയാണെന്നും നേരിട്ട് പഠിക്കാനാണ് താൻ സ്റ്റേഷൻ മാസ്റ്ററുടെ വേഷമണിഞ്ഞ് ഇന്ന് ജോലിക്ക് എത്തിയതെന്ന് അദ്ദേഹം ദീപികയോട് പറഞ്ഞു. യാത്രക്കാരും കെഎസ്ആർടിസി ജീവനക്കാരും തമ്മിൽ നല്ല സൗഹൃദമുണ്ടാക്കേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം സൂചിപ്പിച്ചു.
-
You may also like
-
മലയാളക്കരയിൽ ഇംഗ്ലീഷ് വിദ്യാഭ്യാസം നേടിയ ആദ്യ മുസ്ലിം വനിത; മാളിയേക്കൽ മറിയുമ്മ അന്തരിച്ചു
-
വിദ്യാർത്ഥികളെ കുത്തിനിറച്ച് യാത്ര; നിയമനടപടിയുമായി മോട്ടോർ വാഹന വകുപ്പ്
-
നെഞ്ചുവേദന: മന്ത്രി ജി ആർ അനിലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
-
നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ഇറങ്ങിയ യാത്രക്കാരന് മങ്കിപോക്സ് ലക്ഷണങ്ങൾ; ആശുപത്രിയിലേക്ക് മാറ്റി
-
പ്ലസ്വണ് ഒന്നാം ഘട്ട അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു; ആഗസ്റ്റ് 10 വരെ പ്രവേശനം
-
ചാലക്കുടി പുഴയില്‍ ജലനിരപ്പ് നിയന്ത്രണ വിധേയം: പുഴയോരത്ത് അതീവ ജാഗ്രത തുടരുന്നു