വയനാട് ചുരത്തില്‍ മണ്ണിടിച്ചില്‍: ഗതാഗതം സ്തംഭിച്ചു

വയനാട്: തുടര്‍ച്ചയായി പെയ്യുന്ന കനത്ത മഴയെ തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലില്‍ വയനാട് ചുരത്തിലെ ഗതാഗതം സ്തംഭിച്ചു. ഒന്നാം വളവിനും രണ്ടാം വളവിനുമിടയിലും ഒമ്പതാം വളവിന് സമീപവുമാണ് മണ്ണിടിച്ചില്‍ ഉണ്ടായത്. സംഭവത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ചുരത്തിലൂടെയുള്ള ഗതാഗതം പൂര്‍ണ്ണമായി സ്തംഭിച്ചു. മണ്ണ് നീക്കം ചെയ്ത് ഗതാഗതം പുനസ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.