വടക്കേ ഇന്ത്യയിൽ കനത്ത പേമാരിയും പൊടിക്കാറ്റും: മരണം നൂറുകവിഞ്ഞേക്കും

ന്യൂഡല്‍ഹി: കാവേരി തര്‍ക്കത്തില്‍ സുപ്രീംകോടതിയുടെ നിര്‍ണായക ഉത്തരവ്. നാല് ടിഎംസി കാവേരി ജലം കര്‍ണാടകം തമിഴ്‌നാടിന് ഉടന്‍ വിട്ടുകൊടുക്കണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. കാവേരി കര്‍മ്മപദ്ധതി സമര്‍പ്പിക്കാന്‍ വൈകുന്നതില്‍ കേന്ദ്രസര്‍ക്കാരിനെ കോടതി വിമര്‍ശിച്ചു. കര്‍ണാടക തെരഞ്ഞെടുപ്പ് കോടതിയുടെ വിഷയമല്ലെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര പറഞ്ഞു. ഉത്തരവ് നടപ്പാക്കിയില്ലെങ്കില്‍ പ്രത്യാഘാതം ഉണ്ടാകുമെന്നും കര്‍ണാടകയോട് സുപ്രീംകോടതി നിര്‍ദേശിച്ചു.

കാവേരി തര്‍ക്കം ഒത്തുതീര്‍പ്പാക്കാത്തതിനെതിരെ കേന്ദ്രസര്‍ക്കാരിനെതിരെ സുപ്രീം കോടതി നേരത്തെയും രൂക്ഷവിമര്‍ശനമുയര്‍ത്തിയിരുന്നു. കര്‍ണ്ണാടക തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടാണ് കാവേരി വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനമെടുക്കാത്തതെന്ന് തമിഴ് സംഘടനകള്‍ ആരോപണമുയര്‍ത്തുന്നുണ്ട്.

അതേസമയം കാവേരി വിഷയത്തില്‍ കേന്ദ്ര പ്രതിരോധവകുപ്പ് മന്ത്രി നിര്‍മ്മല സീതാരാമന് നേരേ ഡി.എം.കെ പ്രവര്‍ത്തകര്‍ കഴിഞ്ഞ ദിവസം കരിങ്കൊടി കാണിച്ചിരുന്നു. മുമ്പ് കാവേരി നദീതര്‍ക്കത്തില്‍ നദീജല ബോര്‍ഡ് സ്ഥാപിക്കാത്തതില്‍ പ്രതിഷേധിച്ച് പ്രധാനമന്ത്രിയ്ക്ക് നേരേയും കരിങ്കൊടി പ്രതിഷേധം ഉണ്ടായിരുന്നു.  രാമനാഥപുരത്തിനടുത്ത് വച്ചാണ് നിര്‍മ്മല സീതാരാമന് നേരേ കരിങ്കൊടി പ്രതിഷേധം നടത്തിയത്. പ്രധാനമന്ത്രിയ്ക്കും നിര്‍മ്മല സീതാരാമനുമെതിരേ മുദ്രാവാക്യം വിളിച്ചുകൊണ്ട് നൂറിലധികം പ്രവര്‍ത്തകരാണ് പ്രതിഷേധത്തിനെത്തിയത്.

ഇതിനു മുമ്പ് ചെന്നൈയില്‍ ഡിഫന്‍സ് എക്‌സ്‌പോ ഉദ്ഘാടനം ചെയ്യാനെത്തിയ പ്രധാനമന്ത്രിയ്ക്ക് നേരേയും കരിങ്കൊടി പ്രതിഷേധം നടന്നിരുന്നു. ഇതേത്തുടര്‍ന്ന് ഹെലികോപ്ടറില്‍ സന്ദര്‍ശനം നടത്തിയ മോദിക്കു നേരേ മോദി ഗോ ബാക്ക് ബലൂണുകള്‍ ഉയര്‍ത്തി പ്രവര്‍ത്തകര്‍ പ്രതിഷേധം നടത്തിയിരുന്നു.